Friday, September 3, 2010

കൊച്ചു സന്തോഷങ്ങള്‍....

ആ മഞ്ചാടി മരത്തില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന കായ്കള്‍ അവള്‍ എന്നും പെറുക്കിയെടുത്തു ഒരു പളുങ്ങ് പത്രത്തില്‍ സൂക്ഷിക്കും...
ആ പളുങ്ങ് പത്രത്തില്‍ നോക്കി ഇരിക്കുംപോലെല്ലാം അവള്‍ക്കു തോന്നും തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആണ് തന്‍ പെറുക്കി കൂട്ടി വച്ചിരിക്കുന്നത് എന്ന്...
'ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആണല്ലോ തന്നെ ജീവിതത്തെ സ്നേഹിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുനത് തന്നെ....' അവള്‍ ഓര്‍ത്തു.

'അനാവശ്യ വസ്തു' എന്ന് പറഞ്ഞു അവളുടെ പളുങ്ങ് പാത്രം ദൂരേക്ക് വലിചെരിഞ്ഞപ്പോള്‍ അവന്‍ അറിഞ്ഞില്ല അവളുടെ സന്തോഷങ്ങളും പ്രതീക്ഷകളും ആണ് താന്‍ വലിച്ചെറിഞ്ഞത് എന്ന്...

പൊട്ടിത്തകര്‍ന്ന പളുങ്ങ് പാത്രവും ചിന്നി ചിതറിയ മഞ്ചാടി കുരുക്കളും നോക്കി അവള്‍ നിര്‍വികാരയായി നിന്ന്...