Thursday, February 13, 2014

വലെന്റിന്സ് ഡേ

ഇന്ന് ലാബിൽ നിൽക്കുമ്പോൾ പുറത്തൊരു സുന്ദരിക്കുട്ടി റോസപൂവുമായി കാത്തു നില്ക്കുന്നു ... നാളെ വലെന്റിന്സ് ഡേ ആണ്...ലാബിനുള്ളിൽ ഇരിക്കുന്ന ആര്ക്കോ ഉള്ള പൂവാണ് . ആർക്കായിരിക്കും .... ഞാൻ മുന്പിലിരിക്കുന്ന സ്ടുടെന്റ്സിന്റെ നേരെ നോക്കി... ഗിൽബെർട്ട് ... ഹേയ്  അവനുല്ലതകാൻ വഴിയില്ല... അവനൊരു പൊണ്ണ  തടിയനാണ്...പല മുഖങ്ങളിലൂടെയും കണ്ണോടിച്ച് അവസാനം ഞാൻ ഉറപ്പിച്ചു... ജേസൻ  അല്ലെങ്ങിൽ ബ്രയാൻ .... ആ പെണ്‍കുട്ടിയുടെ സൌന്ദര്യം വച്ച് നോക്കുമ്പോൾ അവർ ആരെങ്കിലും ആകാനെ വഴി ഒള്ളു...അപ്പോളതാ ജൂല്യൻ പതുക്കെ പുറത്തിറങ്ങുന്നു ... പെണ്‍കുട്ടി എന്തോ പാറയുന്നു ... പൂ കൊടുക്കുന്നു... കട്ടി കണ്ണടയും നരച്ച മുടിയുമുള്ള ആരോടും ഒന്നും മിണ്ടാതെ എന്നും ഒറ്റക്കൊരു മൂലയിൽ ഇരിക്കുന്ന ഇവനുള്ളതായിരുന്നോ ആ റോസാ പൂവ്???... അവൻ തിരിച്ചു കയറി വന്നപ്പോൾ ഞാൻ ചോദിച്ചു..."ഗേൾ ഫ്രണ്ട് തന്നതാണോ?...' അവൻ അഭിമാനത്തോടെ തലയാട്ടിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു... 'ഇവൻ ചിരിക്കുന്നത് ആദ്യമായാണല്ലോ കാണുന്നത്...' ഞാൻ ഓര്ത്....