Monday, June 21, 2010

വെള്ളിക്കുരിശു...

'എനിക്ക് കുറച്ചു സിനിമ കോപ്പി ചെയ്തു തരണം. ഞാന്‍ പെന്‍ ഡ്രൈവ് തരാം..' ഒരു സുഹൃത്ത്‌ പറഞ്ഞു. 'ശരി' ഞാന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞു സുഹൃത്ത്‌ പെന്‍ ഡ്രൈവുമായി വന്നു... എന്റെ കൈ വിരലിന്റെ മൂന്നില്‍ ഒന്ന് പോലുമില്ലാത്ത ഒരു സാധനം... 'ദൈവമേ ഇതെങ്ങാനും താഴെ വീണു പോയാല്‍ കണ്ടു പിടിക്കാന്‍ കുറെ പാട് പെടും...' ഞാന്‍ ഓര്‍ത്തു...

പെന്‍ ഡ്രൈവുമായി റൂമിലേക്ക്‌ നടക്കുന്നതിനിടെ ഞാന്‍ കഴിഞ്ഞ ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര പെട്ടന്നാണ് ലോകം വളര്‍ന്നത്‌!!!. മൊബൈല്‍ ഫോണ്‍... ഇന്റര്‍നെറ്റ്‌ .... അങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് പോലും എന്തെല്ലാം കടന്നു വന്നിരിക്കുന്നു!!!! ഇന്നൊരു കൊച്ചു കുഞ്ഞിനു പോലും അറിയാം മൊബൈല്‍ ഫോണുപയോഗിക്കാന്‍. എന്റെ വീട്ടില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചടിയത് ഓര്‍ത്തു പോയി.... പിന്നെ വളരെ കുറഞ്ഞ നാളുകള്‍ക്കിടയില്‍ വളരെ അധികം കാര്യങ്ങള്‍ സംഭവിച്ചു... ഇന്നിപോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണായി...

സാങ്കേതിക വിദ്യയുടെ എന്നെ അത്ഭുത പെടുത്തുന്ന ഓരോരോ വളര്‍ച്ച കാണുമ്പോളും ഞാന്‍ എന്റെ അമ്മാമ്മയെ ഓര്‍ക്കും... ഓരോ പുതിയ സാങ്കേതിക വിദ്യ കാണുമ്പോളും അമ്മാമ്മ പറയുമായിരുന്നു 'അപ്പന്‍ ഈ കൂത്ത്‌ വല്ലോം കണ്ടിട്ടുണ്ടോ....' . അപ്പാപ്പന്‍ അതികം 'കൂത്തുകള്‍' ഒന്നും രംഗത്ത് വരുന്നതിനു മുന്‍പേ മരിച്ചു പോയി.. ഇരുപതു വര്‍ഷങ്ങള്‍ മുന്‍പ്.... പുതിയ 'കൂത്തുകള്‍' കാണാന്‍ അമ്മാമ്മയും ഇന്നില്ല...

ഓരോ പുതിയ കാര്യങ്ങള്‍ കാണുമ്പോളും അമ്മാമ്മ അത്ഭുതത്തോടെ അതിനെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കും. അറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കൊടുക്കും... എല്ലാം കേട്ട് കഴിയുമ്പോള്‍ അമ്മാമ്മ എന്നും ഒരു സംഭവം പറയും.. അവര്‍ ആദ്യമായി വിമാനം പറന്നു പോകുന്നത് കണ്ട കഥ...

അപ്പാപ്പനും അമ്മാമ്മയും പിന്നെ കുറെ പണിക്കാരും പാടത്തു പണിതുകൊണ്ട് നില്‍ക്കുകയായിരുന്നു... അപ്പോളാണ് ആകാശത്ത് ഒരു ഇരമ്പല്‍ കേട്ടത്.... അതെന്താണെന്ന് ആദ്യം കണ്ട ആള്‍ അലറി വിളിച്ചു... 'എല്ലാരും ഓടിക്കോ... വെള്ളിക്കുരിശു പറന്നു വരുന്നു... ലോകം അവസാനിക്കാറായി... '. ആകാശത്തേക്ക് നോക്കിയാ പലരും അത് കണ്ടു... അതാ അങ്ങ് ദൂരെ നിന്ന് ഒരു വെള്ളിക്കുരിശു പറന്നു വരുന്നു....

എല്ലാവരും പണി നിര്‍ത്തി ഓടി... ലോകം അവസാനിക്കുന്നത്‌ കാത്തിരിപ്പായി... പക്ഷെ ഒന്നും സംഭവിച്ചില്ല... വെളിക്കുരിശു എന്ഗോടോ പറന്നു പോയി....

അതുപോലെ പല 'വെള്ളിക്കുരിശുകളും' എന്നെ അത്ഭുതപെടുതാറുണ്ട്... പലതും കാണുമ്പൊള്‍ ഞാന്‍ ചിന്തിച്ചു പോകാറുണ്ട്.. ഇതൊക്കെ എവിടെ ചെന്ന് നിക്കും.... ഒരു പക്ഷെ ഒരു ലോകാവസാനത്തില്‍....

Saturday, June 19, 2010

ദേശാടനക്കിളി

മുട്ട വിരിഞ്ഞു പുറത്തു വന്നു തന്റെ കുഞ്ഞി കണ്ണുകള്‍ തുറന്ന അവള്‍ ആദ്യം കണ്ടത് ആകാശം ആയിരുന്നു... പറക്കാന്‍ പഠിക്കുന്ന വരെ അവള്‍ തന്റെ കൂട്ടിലിരുന്നു എന്നും തന്റെ കുഞ്ഞി കണ്ണുകള്‍ മിഴിച്ചു വിശാലമായ ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുമായിരുന്നു... അതിലെ പറന്നു പോകുന്ന ദേശാടന കിളികളെ പലപ്പോഴും അവള്‍ കണ്ടിട്ടുണ്ട്... അവയെപോലെ ലോകം മുഴുവന്‍ പറന്നു നടക്കാന്‍ കഴിഞ്ഞിരുന്നെഗില്‍... അവള്‍ ഓര്‍ത്തു...

പറക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ യാത്രകള്‍ അവള്‍ക്കൊരു ഹരമായി മാറി. അങ്ങനെ ഉള്ള ഒരു യാത്രക്കിടയില്‍ വിശ്രമിക്കാനാണ് അവള്‍ ആ ഒലിവു മരത്തില്‍ ചെന്നിരുന്നത്... അവള് യാത്രക്കിടയില്‍ കണ്ട കാഴ്ചകള്‍ ഒലിവു മരത്തോടു പങ്ങിട്ടുകൊണ്ട് അവള്‍ അവിടെ വളരെ നേരം ചിലവിട്ടു... പോകാന്‍ നേരം ഒലിവു മരം പറഞ്ഞു ' എന്തിനാണ് നീ പോകുന്നത്? നിനക്കിവിടെ ഒരു കൂടുണ്ടാക്കി താമസിച്ചു കൂടെ?' . ഒരു കൂടുണ്ടാക്കുന്ന കാര്യം ഒരിക്കലും അവളുടെ മനസ്സില്‍ തോന്നിയിരുന്നില്ല. 'ഇല്ല. അത് വേണ്ട' ഇത്രയും പറഞ്ഞു അവള്‍ പറന്നകന്നു.

പിന്നീടു പലപ്പോഴും ഒലിവു മരം അവളുടെ മനസ്സില്‍ കടന്നു വരനുണ്ടായിരുന്നു. തന്‍ ആ ഒലിവു മരത്തെ ഇഷ്ടപെടുന്നു എന്നവള്‍ മനസിലാക്കി. ഒരിക്കല്‍ അവള്‍ തീരുമാനിച്ചു. 'എന്നെങ്ങിലും തനിക്കു ഒരു കൂടുണ്ടാക്കുന്നെഗില്‍ അത് ആ ഒലിവു മരത്തില്‍ മതി'.

പിന്നീടും അവള്‍ പല സ്ഥലങ്ങളിലും പറന്നു നടന്നു... അവസാനം ഒരിക്കല്‍ അവള്‍ വീണ്ടും ആ ഒലിവു മരത്തില്‍ തിരിച്ചെത്തി... ഒലിവു മരത്തില്‍ കൂടുണ്ടാക്കാനുള്ള ആഗ്രഹം അവള്‍ ഒലിവു മരത്തെ അറിയിച്ചു. ഒലിവു മരം പറഞ്ഞു. 'ഞാനും നിന്നെ കാത്തിരിക്കുകയായിരുന്നു... എനിക്കും നിന്നെപോലൊരു കൂട്ടുകാരി വേണം..'

അവള്‍ സന്തോഷടോടെ ഒലിവുമരത്തിന്റെ ചില്ലയിലിരുന്നു. അവര്‍ കഥകളും കാര്യങ്ങളും പറഞ്ഞു ദിവസങ്ങള്‍ ചിലവഴിച്ചു... അവള്‍ ഒലിവു മരത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങി... മറ്റു കിളികള്‍ ഒലിവു മരത്തില്‍ വന്നിരിക്കുന്നതും അവിടെ കൂടുണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒന്നും അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ അത് അനുവധിക്കുന്നതിനെല്ലാം ഒലിവു മരത്തോടു കലഹിച്ചു....

ഈ ലോകത്ത് എന്തെങ്ങിലും സ്വന്തമായി വേണം എന്ന് അവള്‍ ആഗ്രഹിചിരുന്നെങ്ങില്‍ അത് ആ ഒലിവു മരവും അതില്‍ ഒരു കൊച്ചു കൂടും ആയിരുന്നു... ഒലിവു മരത്തിനു ഒരിക്കലും അവളുടെ സ്നേഹം മനസിലാക്കാന്‍ കഴിഞ്ഞില്ല. അവളുടെ കലഹങ്ങള്‍ ഒലിവു മരത്തിനും ഒരു സ്വര്യക്കെടായി മാറി... അതൊരിക്കലും അവളുടെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഒരിക്കലും ഒലിവു മരത്തിനു തിരിച്ചറിയാന്‍ പറ്റിയില്ല. അവസാനം ഒരിക്കല്‍ ഒലിവു മരം അവളോട്‌ പറഞ്ഞു... 'നീ എനിക്കൊരു ശല്യമാണ്. ദയവു ചെയ്തു ഇവിടന്നു ഒന്ന് പോകു....നിന്റെ സ്ഥാനത് മറ്റേതൊരു പക്ഷിയെ കൂടുണ്ടാക്കാന്‍ അനുവദിച്ചിരുന്നു എങ്കിലും ഇന്നെനിക്കു സമാധാനമായി ജീവിക്കാമായിരുന്നു '.

അത് കേട്ട് അവളുടെ ഹൃദയം തകര്‍ന്നു പോയി.. അവള്‍ ഒലിവു മരത്തെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഒലിവു മരത്തിനു അതൊന്നും കേള്‍ക്കണ്ടായിരുന്നു. ഒലിവു മരം പറഞ്ഞു. 'എനിക്കറിയാം നിനക്ക് കൂടുണ്ടാക്കാന്‍ ഏതെങ്കിലും ഒരു മരം വേണം എന്ന്. അത് കൊണ്ട് മാത്രമാണ് നീ എന്റെ അടുത്തേക്ക് വന്നത്. വേറെ എത്രയോ മരങ്ങള്‍ ഈ നാട്ടിലുണ്ട്. വേറെ എവിടെക്കെങ്ങിലും പോകു...'

അവള്‍ പൊട്ടികരഞ്ഞു പോയി... ലോകം മുഴുവന്‍ പറന്നു നടക്കാന്‍ കൊതിച്ച തനിക്കു ഒരു കൂട് ഉണ്ടാക്കണം എന്നാ ആഗ്രഹം പോലും ഉണ്ടായതു ഒലിവു മരത്തെ സ്നേഹിച്ചു തുടങ്ങിയപ്പോളാണ്. വിട്ടു പോകാന്‍ കഴിയാത്ത അത്ര അധികം താന്‍ ഒലിവു മരത്തെ സ്നേഹിക്കുന്നു... നാളെ തനിക്കൊരല്പം തണലേകാന്‍ ഒരിലപോലും ബാക്കിയില്ലാത്ത വിധത്തില്‍ ഒലിവു മരം ഉണഗി പോയാലും താന്‍ വിട്ടു പോകില്ല. അതൊന്നും ഒലിവു മരത്തിനു അറിയണ്ടായിരുന്നു...

' എന്നെ വിട്ടു ഒന്ന് ദൂരെ പോകു.... നീ കാരണം എനിക്ക് വേറെ കൂട്ടുകാര് പോലും ഇല്ലാണ്ടായിരിക്കുന്നു'. ഒലിവു മരം അവളെ ആട്ടി ഓടിച്ചു....

ഇനി തനിക്കൊരിക്കലും ഒരു കൂടുണ്ടാക്കേണ്ട... എന്നും തനിക്കൊരു ദേശാടനക്കിളി ആയി ജീവിച്ചാല്‍ മതി.......അവള്‍ അവിടന്ന് പറന്നകന്നു.... തന്റെ ശരീരത്തേക്കാള്‍ ഭാരമുള്ള ഒരു മനസുമായി......

പരീക്ഷണം

എഴുതാന്‍ തോന്നുമ്പോള്‍ മലയാളത്തില്‍ എഴുതുന്ന അത്രയും സുഖം ഇംഗ്ലീഷില്‍ എഴുതിയാല്‍ കിട്ടാറില്ല.
അതുകൊണ്ട് ഓര്‍ത്തു.... 'തുടങ്ങിയേക്കാം ഒരു ബ്ലോഗ്‌ മലയാളത്തിലും....'