മന്ദാരം
Thursday, February 13, 2014
വലെന്റിന്സ് ഡേ
Tuesday, October 5, 2010
ഡിസ്കവറി സ്റ്റുഡിയോ
ഓരോ കാര്യത്തിനും പല കമ്പ്യൂട്ടര്‍കളുടെ അടുത്ത് ചെല്ലുമ്പോ അതിനൊക്കെ പ്രോബ്ലം...
എന്തെങ്ങിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അവിടെ പ്രോബ്ലം...
എന്തിനേറെ പറയുന്നു!!! സമാധാനമായി ബോയ്‌ഫ്രണ്ട്നോട് ഒന്ന് പഞ്ചാര അടിക്കാന്‍ നോക്കിയാല്‍ ഫോണ്‍ കണക്ഷന് പ്രോബ്ലം...
കുറെ കെമിക്കല്‍സ്ന്റെ സ്ടക്ച്ചര്‍ വേണമായിരുന്നു... എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല...
അവിടെയും പ്രോബ്ലം...അവസാനം സ്വന്തമായി വരച്ച്ചുണ്ടാക്കാന്‍ തീരുമാനിച്ചു...
ഏതോ ഒരു കമ്പ്യൂട്ടറില്‍ ഡിസ്കവറി സ്റ്റുഡിയോ ഉണ്ടെന്നു കേട്ടിരുന്നു... ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കെമിക്കല്‍ സ്ട്രക്ചര്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്...
രണ്ടു ആഴ്ച മുന്‍പ് ഞാന്‍ ജോയിന്‍ ചെയ്തപ്പോള്‍ ഏതൊക്കെ സോഫ്റ്റ്‌വെയര്‍ എവിടെ ഒക്കെ ആണ് എന്ന് സിസ്റ്റം അഡ്മിന്‍ പറഞ്ഞു തന്നിരുന്നു...
ഇപ്പോള്‍ അയാളെ കാണുന്നും ഇല്ല.... ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ഇരുന്നു...
എന്റെ മുഖത്തെ വിഷ്ണഭാവം കണ്ടിട്ടാവാം അടുത്തിരുന്ന ആള്‍ ചോദിച്ചു...' എന്ത് പറ്റി? സുഖമില്ലേ? '
'ഇല്ല .... കുഴപ്പം ഒന്നും ഇല്ല....' ഞാന്‍ മറുപടി പറഞ്ഞു....
ഞാന്‍ പറഞ്ഞത് അത്ര വിശ്വാസം വരാത്തത് പോലെ പുള്ളിക്കാരി വീണ്ടും വീണ്ടും എന്നെ നോക്കി...
അവസാനം ഞാന്‍ ചോദിച്ചു 'ഈ ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്നറിയുമോ?'
'ഡിസ്കവറി സ്റ്റുഡിയോ..... ' പുള്ളിക്കാരി ആലോചന തുടങ്ങി...
എവിടെയാണെന്ന് ഇപ്പൊ പറയും... ഞാന്‍ ആകാംഷയോടെ കക്ഷിയുടെ മുഖത്തേക്കും നോക്കി ഇരുപ്പായി...
അല്പനേരത്തെ ആലോചനക്കു ശേഷം പുള്ളിക്കാരി ചോദിച്ചു.... 'തിരുവനതപുരത്ത് അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടോ????'
Friday, September 3, 2010
കൊച്ചു സന്തോഷങ്ങള്‍....
Tuesday, August 24, 2010
Saturday, July 31, 2010
ഈയാംപാറ്റകള്‍....
അതിന്റെ ഉറവിടം ലാക്കാക്കി പറക്കുന്ന ഈയാംപാറ്റകള്‍....
എന്തൊക്കയോ പ്രതീക്ഷകളോടെ അവര്‍ ആ വെളിച്ചത്തിലേയ്ക്കു പറന്നടുത്തു.....
കിട്ടിയതോ...ചിറകു അറ്റ് ദാരുണമായ അന്ത്യം....
എവിടെ നിന്നോ വന്ന കാറ്റു നിലത്തു ചിതറി കിടക്കുന്ന ചിറകുകളെയും പറത്തി എന്ഗോടോ പോയി....
Thursday, July 22, 2010
നടക്കാനൊരു സഹായി...
നടക്കാന്‍ സഹായിക്കുന്ന വല്ല യന്ത്രവും ഉണ്ടായിരുന്നെങ്ങില്‍ .... അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ തമാശ തോന്നി... അപ്പോള്‍ വെറുതെ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കി.... അതാ വരുന്നു ഹോണ്ടയുടെ നടക്കാന്‍ സഹായിക്കുന്ന യന്ത്രം....
http://www.youtube.com/watch?v=pp4XUvgqkbU
ഈ മനുഷ്യരുടെ ഒരു കാര്യം!!!!!
Monday, June 21, 2010
വെള്ളിക്കുരിശു...
'എനിക്ക് കുറച്ചു സിനിമ കോപ്പി ചെയ്തു തരണം. ഞാന്‍ പെന്‍ ഡ്രൈവ് തരാം..' ഒരു സുഹൃത്ത് പറഞ്ഞു. 'ശരി' ഞാന്‍ മറുപടി പറഞ്ഞു.
കുറച്ചു കഴിഞ്ഞു സുഹൃത്ത് പെന്‍ ഡ്രൈവുമായി വന്നു... എന്റെ കൈ വിരലിന്റെ മൂന്നില്‍ ഒന്ന് പോലുമില്ലാത്ത ഒരു സാധനം... 'ദൈവമേ ഇതെങ്ങാനും താഴെ വീണു പോയാല്‍ കണ്ടു പിടിക്കാന്‍ കുറെ പാട് പെടും...' ഞാന്‍ ഓര്‍ത്തു...
പെന്‍ ഡ്രൈവുമായി റൂമിലേക്ക് നടക്കുന്നതിനിടെ ഞാന്‍ കഴിഞ്ഞ ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര പെട്ടന്നാണ് ലോകം വളര്‍ന്നത്!!!. മൊബൈല്‍ ഫോണ്‍... ഇന്റര്‍നെറ്റ് .... അങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് പോലും എന്തെല്ലാം കടന്നു വന്നിരിക്കുന്നു!!!! ഇന്നൊരു കൊച്ചു കുഞ്ഞിനു പോലും അറിയാം മൊബൈല്‍ ഫോണുപയോഗിക്കാന്‍. എന്റെ വീട്ടില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചടിയത് ഓര്‍ത്തു പോയി.... പിന്നെ വളരെ കുറഞ്ഞ നാളുകള്‍ക്കിടയില്‍ വളരെ അധികം കാര്യങ്ങള്‍ സംഭവിച്ചു... ഇന്നിപോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണായി...
സാങ്കേതിക വിദ്യയുടെ എന്നെ അത്ഭുത പെടുത്തുന്ന ഓരോരോ വളര്‍ച്ച കാണുമ്പോളും ഞാന്‍ എന്റെ അമ്മാമ്മയെ ഓര്‍ക്കും... ഓരോ പുതിയ സാങ്കേതിക വിദ്യ കാണുമ്പോളും അമ്മാമ്മ പറയുമായിരുന്നു 'അപ്പന്‍ ഈ കൂത്ത് വല്ലോം കണ്ടിട്ടുണ്ടോ....' . അപ്പാപ്പന്‍ അതികം 'കൂത്തുകള്‍' ഒന്നും രംഗത്ത് വരുന്നതിനു മുന്‍പേ മരിച്ചു പോയി.. ഇരുപതു വര്‍ഷങ്ങള്‍ മുന്‍പ്.... പുതിയ 'കൂത്തുകള്‍' കാണാന്‍ അമ്മാമ്മയും ഇന്നില്ല...
ഓരോ പുതിയ കാര്യങ്ങള്‍ കാണുമ്പോളും അമ്മാമ്മ അത്ഭുതത്തോടെ അതിനെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കും. അറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കൊടുക്കും... എല്ലാം കേട്ട് കഴിയുമ്പോള്‍ അമ്മാമ്മ എന്നും ഒരു സംഭവം പറയും.. അവര്‍ ആദ്യമായി വിമാനം പറന്നു പോകുന്നത് കണ്ട കഥ...
അപ്പാപ്പനും അമ്മാമ്മയും പിന്നെ കുറെ പണിക്കാരും പാടത്തു പണിതുകൊണ്ട് നില്‍ക്കുകയായിരുന്നു... അപ്പോളാണ് ആകാശത്ത് ഒരു ഇരമ്പല്‍ കേട്ടത്.... അതെന്താണെന്ന് ആദ്യം കണ്ട ആള്‍ അലറി വിളിച്ചു... 'എല്ലാരും ഓടിക്കോ... വെള്ളിക്കുരിശു പറന്നു വരുന്നു... ലോകം അവസാനിക്കാറായി... '. ആകാശത്തേക്ക് നോക്കിയാ പലരും അത് കണ്ടു... അതാ അങ്ങ് ദൂരെ നിന്ന് ഒരു വെള്ളിക്കുരിശു പറന്നു വരുന്നു....
എല്ലാവരും പണി നിര്‍ത്തി ഓടി... ലോകം അവസാനിക്കുന്നത് കാത്തിരിപ്പായി... പക്ഷെ ഒന്നും സംഭവിച്ചില്ല... വെളിക്കുരിശു എന്ഗോടോ പറന്നു പോയി....
അതുപോലെ പല 'വെള്ളിക്കുരിശുകളും' എന്നെ അത്ഭുതപെടുതാറുണ്ട്... പലതും കാണുമ്പൊള്‍ ഞാന്‍ ചിന്തിച്ചു പോകാറുണ്ട്.. ഇതൊക്കെ എവിടെ ചെന്ന് നിക്കും.... ഒരു പക്ഷെ ഒരു ലോകാവസാനത്തില്‍....