Tuesday, October 5, 2010

ഡിസ്കവറി സ്റ്റുഡിയോ

രണ്ടു ദിവസമായി പല ടെക്നിക്കല്‍ പ്രോബ്ലം കാരണം ജീവിതം കഷ്ടത്തിലാണ്...
ഓരോ കാര്യത്തിനും പല കമ്പ്യൂട്ടര്‍കളുടെ അടുത്ത് ചെല്ലുമ്പോ അതിനൊക്കെ പ്രോബ്ലം...
എന്തെങ്ങിലും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അവിടെ പ്രോബ്ലം...
എന്തിനേറെ പറയുന്നു!!! സമാധാനമായി ബോയ്‌ഫ്രണ്ട്നോട് ഒന്ന് പഞ്ചാര അടിക്കാന്‍ നോക്കിയാല്‍ ഫോണ്‍ കണക്ഷന് പ്രോബ്ലം...

കുറെ കെമിക്കല്‍സ്ന്റെ സ്ടക്ച്ചര്‍ വേണമായിരുന്നു... എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല...
അവിടെയും പ്രോബ്ലം...അവസാനം സ്വന്തമായി വരച്ച്ചുണ്ടാക്കാന്‍ തീരുമാനിച്ചു...
ഏതോ ഒരു കമ്പ്യൂട്ടറില്‍ ഡിസ്കവറി സ്റ്റുഡിയോ ഉണ്ടെന്നു കേട്ടിരുന്നു... ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കെമിക്കല്‍ സ്ട്രക്ചര്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്...
രണ്ടു ആഴ്ച മുന്‍പ് ഞാന്‍ ജോയിന്‍ ചെയ്തപ്പോള്‍ ഏതൊക്കെ സോഫ്റ്റ്‌വെയര്‍ എവിടെ ഒക്കെ ആണ് എന്ന് സിസ്റ്റം അഡ്മിന്‍ പറഞ്ഞു തന്നിരുന്നു...
ഇപ്പോള്‍ അയാളെ കാണുന്നും ഇല്ല.... ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ ഇരുന്നു...

എന്റെ മുഖത്തെ വിഷ്ണഭാവം കണ്ടിട്ടാവാം അടുത്തിരുന്ന ആള്‍ ചോദിച്ചു...' എന്ത് പറ്റി? സുഖമില്ലേ? '
'ഇല്ല .... കുഴപ്പം ഒന്നും ഇല്ല....' ഞാന്‍ മറുപടി പറഞ്ഞു....
ഞാന്‍ പറഞ്ഞത് അത്ര വിശ്വാസം വരാത്തത് പോലെ പുള്ളിക്കാരി വീണ്ടും വീണ്ടും എന്നെ നോക്കി...
അവസാനം ഞാന്‍ ചോദിച്ചു 'ഈ ഡിസ്കവറി സ്റ്റുഡിയോ എവിടെയാണ് എന്നറിയുമോ?'
'ഡിസ്കവറി സ്റ്റുഡിയോ..... ' പുള്ളിക്കാരി ആലോചന തുടങ്ങി...
എവിടെയാണെന്ന് ഇപ്പൊ പറയും... ഞാന്‍ ആകാംഷയോടെ കക്ഷിയുടെ മുഖത്തേക്കും നോക്കി ഇരുപ്പായി...
അല്പനേരത്തെ ആലോചനക്കു ശേഷം പുള്ളിക്കാരി ചോദിച്ചു.... 'തിരുവനതപുരത്ത് അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടോ????'