Monday, June 21, 2010

വെള്ളിക്കുരിശു...

'എനിക്ക് കുറച്ചു സിനിമ കോപ്പി ചെയ്തു തരണം. ഞാന്‍ പെന്‍ ഡ്രൈവ് തരാം..' ഒരു സുഹൃത്ത്‌ പറഞ്ഞു. 'ശരി' ഞാന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞു സുഹൃത്ത്‌ പെന്‍ ഡ്രൈവുമായി വന്നു... എന്റെ കൈ വിരലിന്റെ മൂന്നില്‍ ഒന്ന് പോലുമില്ലാത്ത ഒരു സാധനം... 'ദൈവമേ ഇതെങ്ങാനും താഴെ വീണു പോയാല്‍ കണ്ടു പിടിക്കാന്‍ കുറെ പാട് പെടും...' ഞാന്‍ ഓര്‍ത്തു...

പെന്‍ ഡ്രൈവുമായി റൂമിലേക്ക്‌ നടക്കുന്നതിനിടെ ഞാന്‍ കഴിഞ്ഞ ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര പെട്ടന്നാണ് ലോകം വളര്‍ന്നത്‌!!!. മൊബൈല്‍ ഫോണ്‍... ഇന്റര്‍നെറ്റ്‌ .... അങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് പോലും എന്തെല്ലാം കടന്നു വന്നിരിക്കുന്നു!!!! ഇന്നൊരു കൊച്ചു കുഞ്ഞിനു പോലും അറിയാം മൊബൈല്‍ ഫോണുപയോഗിക്കാന്‍. എന്റെ വീട്ടില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചടിയത് ഓര്‍ത്തു പോയി.... പിന്നെ വളരെ കുറഞ്ഞ നാളുകള്‍ക്കിടയില്‍ വളരെ അധികം കാര്യങ്ങള്‍ സംഭവിച്ചു... ഇന്നിപോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണായി...

സാങ്കേതിക വിദ്യയുടെ എന്നെ അത്ഭുത പെടുത്തുന്ന ഓരോരോ വളര്‍ച്ച കാണുമ്പോളും ഞാന്‍ എന്റെ അമ്മാമ്മയെ ഓര്‍ക്കും... ഓരോ പുതിയ സാങ്കേതിക വിദ്യ കാണുമ്പോളും അമ്മാമ്മ പറയുമായിരുന്നു 'അപ്പന്‍ ഈ കൂത്ത്‌ വല്ലോം കണ്ടിട്ടുണ്ടോ....' . അപ്പാപ്പന്‍ അതികം 'കൂത്തുകള്‍' ഒന്നും രംഗത്ത് വരുന്നതിനു മുന്‍പേ മരിച്ചു പോയി.. ഇരുപതു വര്‍ഷങ്ങള്‍ മുന്‍പ്.... പുതിയ 'കൂത്തുകള്‍' കാണാന്‍ അമ്മാമ്മയും ഇന്നില്ല...

ഓരോ പുതിയ കാര്യങ്ങള്‍ കാണുമ്പോളും അമ്മാമ്മ അത്ഭുതത്തോടെ അതിനെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കും. അറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കൊടുക്കും... എല്ലാം കേട്ട് കഴിയുമ്പോള്‍ അമ്മാമ്മ എന്നും ഒരു സംഭവം പറയും.. അവര്‍ ആദ്യമായി വിമാനം പറന്നു പോകുന്നത് കണ്ട കഥ...

അപ്പാപ്പനും അമ്മാമ്മയും പിന്നെ കുറെ പണിക്കാരും പാടത്തു പണിതുകൊണ്ട് നില്‍ക്കുകയായിരുന്നു... അപ്പോളാണ് ആകാശത്ത് ഒരു ഇരമ്പല്‍ കേട്ടത്.... അതെന്താണെന്ന് ആദ്യം കണ്ട ആള്‍ അലറി വിളിച്ചു... 'എല്ലാരും ഓടിക്കോ... വെള്ളിക്കുരിശു പറന്നു വരുന്നു... ലോകം അവസാനിക്കാറായി... '. ആകാശത്തേക്ക് നോക്കിയാ പലരും അത് കണ്ടു... അതാ അങ്ങ് ദൂരെ നിന്ന് ഒരു വെള്ളിക്കുരിശു പറന്നു വരുന്നു....

എല്ലാവരും പണി നിര്‍ത്തി ഓടി... ലോകം അവസാനിക്കുന്നത്‌ കാത്തിരിപ്പായി... പക്ഷെ ഒന്നും സംഭവിച്ചില്ല... വെളിക്കുരിശു എന്ഗോടോ പറന്നു പോയി....

അതുപോലെ പല 'വെള്ളിക്കുരിശുകളും' എന്നെ അത്ഭുതപെടുതാറുണ്ട്... പലതും കാണുമ്പൊള്‍ ഞാന്‍ ചിന്തിച്ചു പോകാറുണ്ട്.. ഇതൊക്കെ എവിടെ ചെന്ന് നിക്കും.... ഒരു പക്ഷെ ഒരു ലോകാവസാനത്തില്‍....

0 comments:

Post a Comment